Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നികുതി ചോർച്ച തടയാൻ സർക്കാരിൻെറ നീക്കം..പലിശ ഇനത്തിൽ നിക്ഷേപകർക്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും ഇനി നികുതി അടയ്ക്കണം

20 JANUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

വ്യക്തികളുടെയോ സ്ഥാപനങ്ങളുടേയോ ആദായത്തിൻമേലുള്ള നികുതിയാണ് ആദായനികുതി. ഇത് വരെ എഫ്ഡികളില്‍ നിന്നുള്ള നിങ്ങളുടെ പലിശവരുമാനത്തിന് നികുതി ഇളവ് ലഭിച്ചിരുന്നു.ഇതുവരെയുള്ള ആദായ നികുതി നിയമ പ്രകാരം (1) 1949 ലെ ബാങ്കിങ് റഗുലേഷൻ ആക്ട് ബാധകമായ ബാങ്കിങ് കമ്പനി, (2) ബാങ്കിങ് ബിസിനസിൽ ഏർപ്പെട്ടിരിക്കുന്ന കോ–ഓപ്പറേറ്റീവ് സൊസൈറ്റി , കോ–ഓപ്പറേറ്റീവ് ലാൻഡ് മോർട്ഗേജ് ബാങ്ക്, കോ–ഓപ്പറേറ്റീവ് ലാൻഡ് ഡവലപ്മെന്റ് ബാങ്ക് ഉൾപ്പെടെ (3) പോസ്റ്റ് ഓഫിസ് എന്നിവയിലെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലെ 10000 രൂപ വരെയുള്ള പലിശയ്ക്ക് നികുതി ഇളവ് ഉണ്ടായിരുന്നു .

കേരള ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് മാത്രമേ ആദായ നികുതി കണക്കാക്കിയിരുന്നുള്ളു.എന്നാൽ 2023 ജനുവരി അഞ്ച് മുതൽ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പോസ്റ്റ് ഓഫീസുമെല്ലാം നിക്ഷേപകർക്ക് പലിശ ഇനത്തിൽ നൽകുന്ന ഓരോ രൂപയും റിപ്പോർട്ട് ചെയ്യണമെന്നാണ് ആദായനികുതി വകുപ്പ് അറിയിക്കുന്നത്. എന്നുവെച്ചാൽ ഇനി ബാങ്കിലോ തൃഷറിയിലോ പോസ്റ്റ് ഓഫീസിലോ ഒക്കെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും ലഭിക്കുന്ന പലിശ ആദായ നികുതിയുടെ പരിധിയിൽ വരും

സ്ഥിരനിക്ഷേപം നടത്തിയിരിക്കുന്നവർക്ക് ബാങ്കുകൾ പലിശ ഇനത്തിൽ എത്ര രൂപ നൽകുന്നുണ്ടെന്ന് ഇനി ആദായ നികുതി വകുപ്പിന് ഇനി കൃത്യമായി അറിയാനാകും. ജൻധൻ അക്കൗണ്ടുകൾ ഒഴികെ എല്ലാ അക്കൗണ്ടുകൾക്കും ഇത് ബാധകമാണ്. ഒരു സാമ്പത്തിക വർഷത്തിൽ ഓരോ അക്കൗണ്ടിനും ഒരു രൂപയാണ് പലിശയായി ക്രെഡിറ്റ് ആയതെങ്കിൽ പോലും ആ വിവരവും റിപ്പോർട്ട് ചെയ്യണം. എല്ലാ അക്കൗണ്ട് ഉടമകളുടെയും വിവരങ്ങൾ ബാങ്കുകൾ നൽകണം.

ഒരു സാമ്പത്തിക വർഷം ഒരാൾക്ക് 5,000 രൂപ വരെയുള്ള പലിശ വരുമാനത്തിന് നേരത്തെ ഇളവ് ലഭിക്കുമായിരുന്നു. എന്നാൽ നികുതി അടിത്തറ ശക്തമാക്കാനും നികുതി ചോർച്ച തടയാനും പുതിയ നീക്കം സഹായകരമാകുമെന്ന് വിദഗ്ധർ പറയുന്നു. ആദായ നികുതി പരിധിയും നിക്ഷേപത്തിൻെറ ടാക്സ് സ്ലാബും അനുസരിച്ചായിരിക്കും ഓരോരുത്തരും നികുതി നൽകേണ്ടത്. അതേസമയം ടാക്സ് സേവിങ് എഫ്‍ഡികൾക്ക് ഇളവുകൾ ലഭിക്കും.മറ്റ് ടേം ഡിപ്പോസിറ്റുകളിൽ നിന്ന് വ്യത്യസ്തമായി ടാക്സ് സേവിങ് എഫ്‍ഡികൾ നിശ്ചിത കാലാവധി കാലാവധി എത്താതെ പിൻവലിക്കാൻ ആകില്ല. സമ്പാദ്യത്തിൻെറ ഭൂരിഭാഗവും ബാങ്കുകളിൽ സ്ഥിര നിക്ഷേപമാക്കിയിരിക്കുന്നവര്‍ നികുതി ലാഭിക്കാനായി ടാക്സ് സേവിങ് ഡിപ്പോസിറ്റുകളെ ആശ്രയിക്കാറുണ്ട് .പക്ഷെ ഇവിടെ പലിശ കുറവാണ്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇപ്പോൾ ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് 5.30 ശതമാനമാണ് പലിശ നിരക്ക് നൽകുന്നത്. മുതിര്‍ന്ന പൗരൻമാര്‍ക്ക് 5.80 ശതമാനവും .നിക്ഷേപങ്ങൾക്ക് ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന ഡിസിബി ബാങ്ക്, യെസ് ബാങ്ക് എന്നിവയിൽ 6.50 ശതമാനാം പലിശ ഉണ്ട് .ഇൻഡസ്ഇൻഡ് ബാങ്ക് പലിശ ആറ് ശതമാനം പലിശയാണ് ടാക്സ് സേവിങ് നിക്ഷേപങ്ങൾക്ക് കൊടുക്കുന്നത് .. ചെറുകിട സ്വകാര്യ ബാങ്കുകൾ ടാക്സ് സേവിങ് എഫ്ഡിക്ക് 6.50 ശതമാനം വരെ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

1961-ലെ ആദായനികുതി നിയമം അനുസരിച്ച് സ്ഥിരനിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ 'മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം' എന്ന വിഭാഗത്തിൽ ആണ് കണക്കാക്കപ്പെടുന്നത്. അതിനാൽ പൂർണ്ണമായും നികുതി വിധേയമാണ്. മൊത്ത വാർഷിക വരുമാനത്തിൽ സ്ഥിര നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ വരുമാനവും ഉൾപ്പെടും.2019 ഏപ്രിൽ മുതൽ, സ്ഥിരനിക്ഷേപ പലിശ 40,000 രൂപയിൽ കൂടുതലാണെങ്കിൽ, പാൻ കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം നികുതിയും പാൻ ഇതര ഉപയോക്താക്കൾ സമ്പാദിക്കുന്ന പലിശയ്ക്ക് 20 ശതമാനം നികുതിയുമാണ് അടയ്‌ക്കേണ്ടത്.

വാർഷിക പലിശ ക്രെഡിറ്റ് ആകുന്ന സമയത്ത് ഇതിന് റ്റിഡിഎസ് ഈടാക്കും. വ്യക്തിഗത എഫ്‍ഡികൾക്കാണ് ഇത് ബാധകമാകുക. മൊത്തം വരുമാനത്തിന് 40,000 എന്ന ഉയർന്ന പരിധി ബാധകമാകില്ല. ഓരോ വർഷത്തിലും സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ബാങ്ക് റ്റിഡിഎസ് ഈടാക്കാറുണ്ട്.എന്നിരുന്നാലും, ഇത് മൊത്തത്തിലുള്ള നികുതി ബാധ്യതയല്ല.

എഫ്‍ഡിയുടെ മൊത്തം നികുതി കണക്കാക്കുന്നത് ആ പ്രത്യേക വർഷത്തെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ്.ഒരു സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലല്ലെങ്കിൽ നികുതി നൽകേണ്ടതില്ല. പക്ഷേ എഫ്‍ഡി പലിശ വരുമാനത്തിന് ടിഡിഎസ് കിഴിവ് ലഭിക്കില്ല. നികുതി ഇളവിന് അർഹത നേടുന്നതിന്, റ്റിഡിഎസ് തിരികെ ലഭിക്കാനും ഫോം 15എച്ച് അല്ലെങ്കിൽ 15G സമർപ്പിക്കേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് കടുത്ത പോരാട്ടം....തുടക്കത്തില്‍ ലീഡ് ബിജെപിയ്ക്കായിരുന്നെങ്കിലും മൂന്നാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് ലീഡ് ഉണ്ടായി, അഞ്ചാം റൗണ്ടില്‍ സി കൃഷ്ണകുമാര്‍ വീണ്ടും മുന്ന  (8 minutes ago)

ഒരു കുടുംബത്തിലെ മൂന്ന് പേരുടെ ജീവനെടുത്ത മേക്കടമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എട്ട് വര്‍ഷമായി പൂര്‍ണമായി തളര്‍ന്നു കിടപ്പിലായ കുട്ടിക്ക് രണ്ടു കോടി നഷ്ടപരിഹാരം  (21 minutes ago)

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (36 minutes ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (46 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (54 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (1 hour ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (1 hour ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (1 hour ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (1 hour ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (1 hour ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (1 hour ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (2 hours ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

Malayali Vartha Recommends