രൂപയുടെ ഇടിവ് തുടരുന്നു; എണ്ണ കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു
രൂപയുടെ ഇടിവ് തുടരുന്നു. ഡോളര്‍ വില 68.85 രൂപയിലെത്തുകയും പിന്നീടു ചെറിയ നേട്ടത്തോടെ രൂപ 68.80 ല്‍ എത്തുകയും ചെയ്‌തു. രൂപയ്‌ക്കൊപ്പം കൂപ്പുകുത്തിയ ഓഹരി വിപണിയാകട്ടെ 547 പോയിന്റിന്റെ നഷ്‌ടത്തില്‍ നിന്നു 28 പോയിന്റ് നേട്ടത്തോടെ തിരികെ കയറി ഇന്നലെമാത്രം 256 പൈസയുടെ നഷ്‌ടമുണ്ടായി. രാവിലെ 66.90 രൂപയിലാണു ഡോളര്‍ വിനിമയം ആരംഭിച്ചത്. രൂപയുടെ മൂല്യത്തകര്‍ച്ച സ്വര്‍ണവില വര്‍ധനവിനും കാരണമായി.
അതേസമയം രൂപയുടെ മൂല്യ തകര്‍ച്ച നേരിടാന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് ഡോളര്‍ നേരിട്ട് നല്‍കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. എന്നാല്‍ രൂപയുടെ വിലയിടിവില്‍ ആശങ്ക വേണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്. ഇപ്പോഴത്തെ വിലയിടിവ് യുക്തിരഹിതമായ വികാരത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും അതു സ്വയം തിരുത്തപ്പെടുമെന്നും സാമ്പത്തികകാര്യ സെക്രട്ടറി അരവിന്ദ് മായാറാം പറഞ്ഞു.
സിറിയന്‍ പ്രശ്‌നത്തില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ പോരാട്ടം തുടരുമെന്ന അഭ്യൂഹവും രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമായി. അമേരിക്ക ഇടപെടും എന്ന അഭ്യൂഹം പരന്നതോടെ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്നു.
https://www.facebook.com/Malayalivartha