റിസര്‍വ് ബാങ്ക് നടപടിയില്‍ രൂപ മെച്ചപ്പെട്ടു; ഇന്ന് 160 പൈസയുടെ വര്‍ധന
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടു തുടങ്ങി. 66.82 എന്ന നിലയിലാണ് രൂപ ഇപ്പോള്‍ വ്യാപാരം നടക്കുന്നന്നത്. 18 വര്‍ഷത്തിനിടെ ഒരു ദിവസം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച സംഭവിച്ചത്. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 68.80 എന്ന നിലയിലായിരുന്നു ക്ളോസ് ചെയ്തത് ഇന്ന് 160 പൈസയാണ് ഉയര്‍ന്നത്. എണ്ണ കമ്പനികള്‍ക്ക് നേരിട്ട് ഡോളര്‍ നല്‍കാനുള്ള റിസര്‍വ് ബാങ്ക് തീരുമാനത്തെ തുടര്‍ന്നാണ് രൂപയുടെ നിലമെച്ചപ്പെട്ടത്. കൂടാതെ സിറിയന്‍ ആക്രമണത്തെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്‌താവനയും രൂപയുടെ മൂല്യം മെച്ചപെടാന്‍ കാരണമായി.
https://www.facebook.com/Malayalivartha