ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 463 പോയന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയന്റ് നഷ്ടത്തില്‍ 17,450ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം...സെന്‍സെക്സ് 463 പോയന്റ് താഴ്ന്ന് 59,245ലും നിഫ്റ്റി 163 പോയന്റ് നഷ്ടത്തില്‍ 17,450ലുമാണ് വ്യാപാരം നടക്കുന്നത്.അദാനി ഗ്രൂപ്പ് ഓഹരികളില്‍ തകര്‍ച്ച തുടരുകയാണ്.
അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പടെയുള്ള ഓഹരികള്‍ രാവിലത്തെ വ്യാപരത്തിനിടെ 10 ശതമാനം ഇടിഞ്ഞു. നെസ് ലെ ഇന്ത്യ, ഇന്‍ഡസിന്‍ഡ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സര്‍വ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് ഒരു ശതമനത്തിലേറെ നേട്ടത്തിലുള്ളത്. ബാങ്ക്, റിയാല്‍റ്റി, ഫാര്‍മ, മെറ്റല്‍ ഉള്‍പ്പടെയുള്ള സൂചികകള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, ഐടിസി, എച്ച്സിഎല്‍ ടെക്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്
.
"https://www.facebook.com/Malayalivartha