കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഡോ മന്‍മോഹന്‍സിംഗ്. സബ്‌സിഡി വെട്ടിക്കുറയ്‌ക്കാനും,പെന്‍ഷന്‍-ഇന്‍ഷൂറന്‍സ് മേഖലയില്‍ പരിഷ്‌കരണം നടപ്പാക്കേണ്ടതുണ്ടെന്നും ഇതിന് രാഷ്ട്രീയ സമന്വയം ആവശ്യമാണെന്നും പ്രധാനമന്ത്രി പാര്‍ലമെന്റിന്റെ ഇരുസഭകളിലും വ്യക്തമാക്കി.
സിറിയന്‍ പ്രശ്‌നം ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം വരുത്തിയിട്ടുണ്ട്. ഇന്ത്യയെ മാത്രമല്ല മറ്റ് രാജ്യങ്ങളെയും ഇത് ബാധിച്ചിട്ടുണ്ട്. സാമ്പത്തിക രക്ഷാപാക്കേജുകള്‍ പിന്‍വലിക്കുമെന്ന് മേയ് മാസം അമേരിക്ക പ്രഖ്യാപിച്ചതും ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായി. ഇത് നിക്ഷേപകരുടെ മടങ്ങിപ്പോക്കിന് വഴിവച്ചിട്ടുണ്ട്. രാജ്യത്തു നിന്നുള്ള കയറ്റുമതി കുറഞ്ഞിട്ടുണ്ട് കല്‍ക്കരി, പെട്രോളിയം ഉള്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതി വര്‍ധിച്ചത് കാരണം കറണ്ട് അക്കൗണ്ട് കമ്മി വന്‍തോതില്‍ കൂടിയതും രാജ്യത്തെ സാമ്പത്തിക നിലയെ ബാധിച്ചു കൂടാതെ സ്വര്‍ണത്തോടുള്ള ആസക്‌തി എല്ലാവരും കുറയ്‌ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപയോഗവും സബ്‌സിഡിയും നിയന്ത്രിക്കും. നിലവിലെ പ്രതിസന്ധി തല്‍ക്കാലികം മാത്രമാണെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു.
എന്നാല്‍ പ്രധാനമന്ത്രിയുടെ പ്രസ്‌താവന നിരാശാ ജനകമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയാത്ത യു.പി.എ സര്‍ക്കാരിനെ പിരിച്ചു വിടണമെന്ന് ബി.ജെ.പി രാഷ്ട്രപതി പ്രണബ് മുഖര്‍ജിയോട് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha