ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം..... സെന്‍സെക്സ് ആറ് പോയന്റ് താഴ്ന്ന് 60,342ലും നിഫ്റ്റി രണ്ടു പോയന്റ് നേട്ടത്തില്‍ 17,756ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടമില്ലാതെ തുടക്കം..... സെന്‍സെക്സ് ആറ് പോയന്റ് താഴ്ന്ന് 60,342ലും നിഫ്റ്റി രണ്ടു പോയന്റ് നേട്ടത്തില്‍ 17,756ലുമാണ് വ്യാപാരം.
ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് ആഭ്യന്തര സൂചികകളെയും ബാധിച്ചത്. ഫെഡ് റിസര്‍വ് ഉള്‍പ്പടെയുള്ള കേന്ദ്ര ബാങ്കുകള്‍ നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന സൂചനയാണ് വിപണിയെ ദുര്‍ബലമാക്കിയത്.
ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, അപ്പോളോ ഹോസ്പിറ്റല്‍, യുപിഎല്‍, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക്, എല്‍ആന്‍ഡ്ടി, പവര്‍ഗ്രിഡ് കോര്‍പ്, സിപ്ല, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലാണ്.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഐടിസി, ടെക് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, അദാനി പോര്‍ട്സ്, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha