ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 316 പോയന്റ് ഉയര്‍ന്ന്59,458ലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 17,514ലിലുമാണ് വ്യാപാരം
നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,500 കടന്നു. സെന്‍സെക്സ് 316 പോയന്റ് ഉയര്‍ന്ന്59,458ലും നിഫ്റ്റി 101 പോയന്റ് നേട്ടത്തില്‍ 17,514ലിലുമാണ് വ്യാപാരം .
സെക്ടറല്‍ സൂചികകളില്‍ ഐടിയും മെറ്റലുമാണ് നേട്ടത്തില്‍ മുന്നില്‍. ഒരു ശതമാനത്തിലേറെ ഉയര്‍ന്നു. മീഡിയ, ഓട്ടോ സൂചികകളില്‍ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ബജാജ് ഫിനാന്‍സ്, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, വിപ്രോ, ഐസിഐസിഐ ബാങ്ക്, എല്‍ആന്‍ഡ്ടി, ഐടിസി, ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. നെസ് ലെ, ടൈറ്റാന്‍, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha