വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 463 പോയന്റ് ഉയര്‍ന്ന് 58,097ലും നിഫ്റ്റി 136 പോയന്റ് നേട്ടത്തില്‍ 17,121ലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,100 നിലവാരത്തിലെത്തി. സെന്‍സെക്സ് 463 പോയന്റ് ഉയര്‍ന്ന് 58,097ലും നിഫ്റ്റി 136 പോയന്റ് നേട്ടത്തില്‍ 17,121ലുമാണ് വ്യാപാരം തുടങ്ങിയത്. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളും ഉയരാനിടയാക്കിയത്.
അദാനി എന്റര്‍പ്രൈസസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്നോളജീസ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.
ഐഷര്‍ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി മീഡിയ ഒഴികെയുള്ളവയെല്ലാം നേട്ടത്തിലാണ്. മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡ് വിലയിലായി .പവന് 43,000 രൂപ കടന്നു... ഇതാദ്യമായി ഒരു പവന്‍ സ്വര്‍ണം 43000 രൂപ ഭേദിച്ച് ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഇന്ന് 43,040 രൂപയ്ക്കാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഇന്ന് മാത്രം 200 രൂപയാണ് ഒരു പവന് വര്‍ദ്ധിച്ചത്.കഴിഞ്ഞ ദിവസം 42,840 രൂപയായിരുന്നു പവന്‍ വില. കഴിഞ്ഞ ഫെബ്രുവരി രണ്ടിന് സ്വര്‍ണവില 42,880 രൂപയിലെത്തിയിരുന്നു. ഈ റെക്കാഡാണ് ഇന്നത്തെ വര്‍ദ്ധനവോടെ സ്വര്‍ണം തിരുത്തിയത്
മൂന്ന് ശതമാനം ജി.എസ്.ടിയും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോള്‍ 47000 രൂപയെങ്കിലും കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം ജുവലറിയില്‍ നിന്നും വാങ്ങാനായി കഴിയുകയുള്ളൂ.
"
https://www.facebook.com/Malayalivartha