ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം..... സെന്‍സെക്സ് 406 പോയന്റ് താഴ്ന്ന് 57,583ലും നിഫ്റ്റി 120 പോയന്റ് നഷ്ടത്തില്‍ 16,979ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ ആദ്യദിനത്തില്‍ സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,000ന് താഴെയെത്തി. സെന്‍സെക്സ് 406 പോയന്റ് താഴ്ന്ന് 57,583ലും നിഫ്റ്റി 120 പോയന്റ് നഷ്ടത്തില്‍ 16,979ലുമാണ് വ്യാപാരം ആരംഭിച്ചത്.
ആഗോളതലത്തില്‍ ബാങ്കുകള്‍ പ്രതിസന്ധി നേരിട്ടതാണ് തുടര്‍ച്ചയായ ദിനങ്ങളിലെ നഷ്ടത്തിന് കാരണം. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, നെസ് ലെ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഐസിഐസിഐ ബാങ്ക്, എന്‍ടിപിസി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്സി, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
എല്ലാ സെക്ടറല്‍ സൂചികളും നഷ്ടത്തിലാണ്. നിഫ്റ്റി ഐടി, മെറ്റല്‍, പൊതുമേഖല ബാങ്ക്, മീഡിയ തുടങ്ങിയവ ഒരുശതമാനത്തിലേറെ താഴന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടൈറ്റാന്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
https://www.facebook.com/Malayalivartha