ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 284 പോയന്റ് ഉയര്‍ന്ന് 58,359ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 17,191ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 284 പോയന്റ് ഉയര്‍ന്ന് 58,359ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 17,191ലുമാണ് വ്യാപാരം.
നിഫ്റ്റി 17,200നരികെയെത്തി. യുഎസ് ഫെഡിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം പുറത്തുവരാനിരിക്കെയാണ് നേട്ടം. എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, എച്ച്സിഎല്‍ ടെക്നോളജീസ്, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്.
രാജ്യത്തെ വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം 1,454.63 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,946.06 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ചെയ്തു.
കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha