ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 300 പോയന്റ് താഴ്ന്ന് 57,911ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,100ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 300 പോയന്റ് താഴ്ന്ന് 57,911ലും നിഫ്റ്റി 50 പോയന്റ് നഷ്ടത്തില്‍ 17,100ലുമാണ് വ്യാപാരം. സൂചികകളില്‍ കഴിഞ്ഞ ദിവസത്തെ നേട്ടം നിലനിര്‍ത്താനായില്ല. നിരക്ക് വര്‍ധനവുമായി മുന്നോട്ടുപോകുമെന്ന ഫെഡ് റിസര്‍വിന്റെ സൂചനയാണ് ആഗോളതലത്തില്‍ സൂചികകളെ ബാധിച്ചത്.
അദാനി എന്റര്‍പ്രൈസസ്, ഹിന്‍ഡാല്‍കോ, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തില്‍. ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
ഐടി ഒരു ശതമാനത്തോളം താഴ്ന്നു. മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.സെക്ടറല്‍ സൂചികകളില്‍ മിക്കവാറും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha