ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം... സെന്‍സെക്സ് 550 പോയന്റ് നേട്ടത്തില്‍ 58,538ലും നിഫ്റ്റി 150 പോയന്റ് ഉയര്‍ന്ന് 17,200ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ മുന്നേറ്റത്തോടെ തുടക്കം. ആഗോള ബാങ്കിങ് മേഖലയിലെ പ്രതിസന്ധി മാറുന്നതിന്റെ സൂചനയാണ് വിപണി നേട്ടമാക്കിയത്.
സെന്‍സെക്സ് 550 പോയന്റ് നേട്ടത്തില്‍ 58,538ലും നിഫ്റ്റി 150 പോയന്റ് ഉയര്‍ന്ന് 17,200ലുമാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,200ന് മുകളിലെത്തി.
ചാഞ്ചാട്ട സൂചിക ഇന്ത്യ വിഐഎക്സ് രണ്ടു ശതമാനം താഴ്ന്നു. ധനകാര്യ സേവന യൂണിറ്റ് വേര്‍പ്പെടുത്താന്‍ ബോര്‍ഡ് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡസ്ട്രിസിന്റെ ഓഹരി വില രണ്ടു ശതമാനത്തോളം ഉയര്‍ന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
https://www.facebook.com/Malayalivartha