രൂപ താഴോട്ടു തന്നെ
രൂപയുടെ മൂല്യം താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓഹരി വിപണിയും ഇടിഞ്ഞു. സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടന്നെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് താഴോട്ട് പതിച്ച രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞത്. സെന്‍സെക്‌സ് 651 പോയിന്റും നിഫ്‌റ്റി 209 പോയിന്റുമാണ് ഇടിഞ്ഞത്. സെന്‍സെക്‌സ് 18234 ലും നിഫ്‌റ്റി 5341ലുമാണ് ഉള്ളത്.
ഇങ്ങനെ പോയാല്‍ ഇന്ത്യയുടെ വായ്‌പാ ബാധ്യതാക്ഷമത ഇന്‍ഡോനേഷ്യയേക്കാളും കുറയ്‌ക്കേണ്ടിവരുമെന്ന് സ്‌റ്റാന്റേഡ് ഓഫ് പുവര്‍ അഭിപ്രായപ്പെട്ടു.
അസംസ്‌കൃത എണ്ണവിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായ വര്‍ധനവും വിപണിയിലെ തകര്‍ച്ചയ്‌ക്ക് ആക്കംകൂട്ടി. അതേസമയം സ്വര്‍ണവില ഉയര്‍ന്നു.
https://www.facebook.com/Malayalivartha