ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം....സെന്‍സെക്സ് 203 പോയന്റ് ഉയര്‍ന്ന് 60,049ലും നിഫ്റ്റി 62 പോയന്റ് നേട്ടത്തില്‍ 17,686ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 17,700 നിലവാരത്തിലെത്തി. സെന്‍സെക്സ് 203 പോയന്റ് ഉയര്‍ന്ന് 60,049ലും നിഫ്റ്റി 62 പോയന്റ് നേട്ടത്തില്‍ 17,686ലുമാണ് വ്യാപാരം .
പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ യുഎസ് വിപണികളില്‍ സമ്മിശ്ര പതികരണമായിരുന്നു. ഏഷ്യന്‍ സൂചികകളിലാകട്ടെ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, അദാനി എന്റര്‍പ്രൈസസ്, എച്ച്ഡിഎഫ്സി ലൈഫ്, അദാനി പോര്‍ട്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നേട്ടത്തിലുള്ളത്.
മൂല്യം ആകര്‍ഷകമായതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ രാജ്യത്തെ വിപണിയില്‍ പണംമുടക്കല്‍ തുടരുകയാണ്. 882.52 കോടി രൂപയുടെ ഓഹരികളാണ് കഴിഞ്ഞ ദിവസം ഇവര്‍ വാങ്ങിയത്.
മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 351.50 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ചെയ്തു.
ടിസിഎസ്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഏഷ്യന്‍ പെയിന്റ്സ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
"
https://www.facebook.com/Malayalivartha