ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്സ് 40 പോയന്റ് താഴ്ന്ന് 60,352ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 17,805ലുമാണ് വ്യാപാരം
ഓഹരിവിപണിയില്‍ നഷ്ടത്തോടെ തുടക്കം....ആഗോള വിപണികളിലെ ദുര്‍ബല സാഹചര്യമാണ് രാജ്യത്തെ സൂചികകളെ ബാധിച്ചത്. ബാങ്കിങ് മേഖല നേരിട്ട പ്രതിസന്ധിക്കു പിന്നാലെ ഈ വര്‍ഷം അവസാനത്തോടെ യുഎസില്‍ മാന്ദ്യമുണ്ടായേക്കാമെന്ന വിലയിരുത്തലാണ് ആഗോള തലത്തില്‍ വിപണിയെ ബാധിച്ചത്.
ഫെഡറല്‍ ഒപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റി മിനുട്സില്‍ ഇതുസംബന്ധിച്ചുള്ള സൂചനയാണ് അതിനിടയാക്കിയത്. ഇതേതുടര്‍ന്ന് യുഎസ് സൂചികകളും നഷ്ടത്തിലാണ്. ഏഷ്യന്‍ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം .
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
സെന്‍സെക്സ് 40 പോയന്റ് താഴ്ന്ന് 60,352ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തില്‍ 17,805ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha