ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 600 പോയന്റ് നഷ്ടത്തില്‍ 59,826ലും നിഫ്റ്റി 151 പോയന്റ് താഴ്ന്ന് 17,676ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം....സെന്‍സെക്സ് 600 പോയന്റ് നഷ്ടത്തില്‍ 59,826ലും നിഫ്റ്റി 151 പോയന്റ് താഴ്ന്ന് 17,676ലുമാണ് വ്യാപാരം. നിഫ്റ്റി 17,700ന് താഴെയെത്തി
അറ്റാദായത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായതോടെ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചയടനെ ഇന്‍ഫോസിസിന്റെ ഓഹരി വിലയില്‍ 10 ശതമാനത്തിലേറെ നഷ്ടമുണ്ടായി.
1,225 രൂപ നിലവാരത്തിലാണ് 9.30ന് വ്യാപാരം നടന്നത്. എസ്.ബി.ഐ, എല്‍ആന്‍ഡ്ടി, ടാറ്റ മോട്ടോഴ്സ്, എന്‍ടിപിസി, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, എച്ച്സിഎല്‍ ടെക്, വിപ്രോ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നഷ്ടത്തിലാണ്. പവര്‍ഗ്രിഡ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളാകട്ടെ നേട്ടത്തിലുമാണ്.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഐടിയാണ് നഷ്ടത്തില്‍ മുന്നില്‍. സൂചിക ആറ് ശതമാനത്തിലേറെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
"
https://www.facebook.com/Malayalivartha