വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 206 പോയന്റ് ഉയര്‍ന്ന് 59,773ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 17,665ലുമാണ് വ്യാപാരം
വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 206 പോയന്റ് ഉയര്‍ന്ന് 59,773ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തില്‍ 17,665ലുമാണ് വ്യാപാരം നടക്കുന്നത്.
ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്സ്, അള്‍ട്രടെക് സിമെന്റ്, ഐടിസി, ടിസിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബജാജ് ഫിന്‍സര്‍വ്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിയാന്‍ തുടങ്ങിയതും ആഴ്ചയിലെ ഫ്യൂച്ചര്‍ കരാര്‍ അവസാനിക്കുന്ന ദിവസമായതിനാലും വിപണിയില്‍ ചാഞ്ചാട്ടമുണ്ടായേക്കാം.
എച്ച്സിഎല്‍ ടെക്, ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഓറിയന്റ് ഹോട്ടല്‍സ് തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.
ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, ആക്സിസ് ബാങ്ക്, എച്ച്ഡിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha