ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 20 പോയന്റ് ഉയര്‍ന്ന് 60,150ലും നിഫ്റ്റി ഏഴ് പോയന്റ് നേട്ടത്തില്‍ 17,762ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 20 പോയന്റ് ഉയര്‍ന്ന് 60,150ലും നിഫ്റ്റി ഏഴ് പോയന്റ് നേട്ടത്തില്‍ 17,762ലുമാണ് വ്യാപാരം . ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് രാജ്യത്തെ സൂചികകളെയും ബാധിച്ചത്.
ഏഷ്യന്‍ സൂചികകളിലാകട്ടെ നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ജപ്പാന്റെ നിക്കി 225 പോയന്റ് നഷ്ടത്തിലാണ്. ദക്ഷിണ കൊറിയയുടെ കോസ്പിയാകട്ടെ നേട്ടത്തിലുമാണ്. ഹോങ്കോങിന്റെ ഹാങ്സെങ്, ചൈനയുടെ ഷാങ്ഹായ് കോംപോസിറ്റ് എന്നിവ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
ടിസിഎസ്, ഐഷര്‍ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, എല്‍ആന്‍ഡ്ടി, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലാണ്.
എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, വോള്‍ട്ടാസ് തുടങ്ങിയ കമ്പനികളാണ് മാര്‍ച്ച് പാദത്തിലെ പ്രവര്‍ത്തനഫലം ഇന്ന് പുറത്തുവിടുന്നത്.
. ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
""
https://www.facebook.com/Malayalivartha