വിപണിയില്‍ നഷ്ടത്തോടെ തുടക്കം... സെന്‍സെക്സ് 301 പോയന്റ് താഴ്ന്ന് 61,053ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തില്‍ 18,060ലുമാണ് വ്യാപാരം
വിപണിയില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 301 പോയന്റ് താഴ്ന്ന് 61,053ലും നിഫ്റ്റി 87 പോയന്റ് നഷ്ടത്തില്‍ 18,060ലുമാണ് വ്യാപാരം നടക്കുന്നത്.
ഡിമാന്‍ഡ് കുറയുമോയെന്ന ആശങ്കയെതുടര്‍ന്ന് ബ്രന്റ് ക്രൂഡ് വിലയില്‍ അഞ്ച് ശതമാനം ഇടിവ് നേരിട്ടിരുന്നു. ബാരലിന് 75 ഡോളര്‍ നിലവാരത്തിലായിരുന്നു ചൊവാഴ്ച വ്യാപാരം നടന്നത്.
ഹിന്‍ഡാല്‍കോ, ബ്രിട്ടാനിയ, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് .
എന്‍ടിപിസി, ബിപിസിഎല്‍, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, നെസ് ലെ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്. യുഎസിലെ ചെറുകിട, പ്രദേശിക ബാങ്കുകളുടെ സ്ഥിരതയെക്കുറിച്ച് നിക്ഷേപകര്‍ ആശങ്കാകുലരായതിനെതുടര്‍ന്ന് ബാങ്കിങ് ഓഹരികളാണ് കൂടുതല്‍ നഷ്ടം നേരിട്ടത്.
ഡൗ ജോണ്‍സ് 1.08ശതമാനവും എസ്ആന്‍ഡ്പി 500 സൂചിക 1.16ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
" fr
https://www.facebook.com/Malayalivartha