ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 18,315ലും സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് 61,936ലുമാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം.... നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 18,315ലും സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് 61,936ലുമാണ് വ്യാപാരം
ബാങ്കിങ്, ധനകാര്യ ഓഹരികളിലാണ് പ്രധാനമായും മുന്നേറ്റം. നിഫ്റ്റി 50 പോയന്റ് നേട്ടത്തില്‍ 18,315ലും സെന്‍സെക്സ് 172 പോയന്റ് ഉയര്‍ന്ന് 61,936ലുമാണ് വ്യാപാരം .
ബജാജ് ഫിന്‍സര്‍വ്, ഇന്‍ഡസിന്‍ഡ് ബാങ്ക്, എല്‍ആന്‍ഡ്ടി, അള്‍ട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികളാണ് സെന്‍സെക്സില്‍ മുന്നിലുള്ളത്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം ്.
എച്ച്സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
മാര്‍ച്ച് പാദത്തിലെ അറ്റാദായത്തില്‍ വര്‍ധനവുണ്ടായതിനെതുടര്‍ന്ന് മഹാനഗര്‍ ഗ്യാസിന്റെ ഓഹരി വില ഏഴ് ശതമാനം കുതിച്ചു. ബിര്‍ള സോഫ്റ്റാകട്ടെ നാല് ശതമാനം നേട്ടത്തിലുമാണുള്ളത്.
https://www.facebook.com/Malayalivartha