ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം...സെന്‍സെക്സ് 275 പോയന്റ് ഉയര്‍ന്ന് 62,303ലും നിഫ്റ്റി 75 പോയന്റ് നേട്ടത്തില്‍ 18,389ലുമാണ് വ്യാപാരം
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം...സെന്‍സെക്സ് 275 പോയന്റ് ഉയര്‍ന്ന് 62,303ലും നിഫ്റ്റി 75 പോയന്റ് നേട്ടത്തില്‍ 18,389ലുമാണ് വ്യാപാരം .. നിഫ്റ്റി 18,400ന് അടുത്തെത്തി.
രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ കുറയുന്നതും വിപണിക്ക് അനുകൂലമായി. സെന്‍സെക്സില്‍ ടാറ്റ മോട്ടോഴ്സ് ആണ് മികച്ച നേട്ടമുണ്ടാക്കിയത്. ഓഹരി വില അഞ്ച് ശതമാനം ഉയര്‍ന്നു. ആറ്റാദായം 5,407 കോടി രൂപയായി ഉയര്‍ന്നതാണ് കമ്പനി നേട്ടമാക്കിയത്. മുന്‍വര്‍ഷം ഇതേ പാദത്തില്‍ 1,032 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയത്.
ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ് കോര്‍പ്, എല്‍ആന്‍ഡ്ടി, നെസ് ലെ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
സെക്ടറല്‍ സൂചികകളില്‍ ഓട്ടോ, ഐടി തുടങ്ങിയവ നേട്ടത്തിലാണ്. ബാങ്ക്, മീഡിയ, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത് കെയര്‍ എന്നിവ നഷ്ടത്തിലുമാണ്. നിഫ്റ്റി മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, എസ്ബിഐ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha