രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു
സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ രൂപയുടെ മൂല്യം രണ്ടുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 67.09 ആയി കുറഞ്ഞു. തിങ്കളാഴ്ച ഒറ്റദിവസം 21 പൈസയുടെ കുറവുണ്ടായി. 27 മാസത്തിനിടെ ആദ്യമായാണ് രൂപയുടെ മൂല്യം ഇത്ര താഴ്ന്നത്. തിങ്കളാഴ്ച ഒരു ഘട്ടത്തില്‍ 67.12 വരെ താഴോട്ടുപോയിരുന്നു. നവംബറില്‍ മൂല്യം 2.1 ശതമാനം ഇടിഞ്ഞിരുന്നു. ഈയാഴ്ച മൂല്യം ഡോളറിന് 67.80 വരെ ഇടിഞ്ഞേക്കുമെന്ന് വിപണിനിരീക്ഷകര്‍ കണക്കുകൂട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha