അമേരിക്ക ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തി ആശങ്കയോടെ ഇന്ത്യ
അമേരിക്കയുടെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 0.25 ശതമാനം ഉയര്‍ത്തി. ഫെഡ് റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തുന്നത് 10 വര്‍ഷത്തിന് ശേഷമാണ്. 2006ന് ശേഷം ഇപ്പോഴാണ് ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത്.
അടുത്തവര്‍ഷത്തെ വളര്‍ച്ചനിരക്ക് 2.3 ശതമാനമാകുമെന്ന മുന്‍പ്രവചനം 2.4 ശതമാനമായി പുനര്‍നിര്‍ണയിച്ചു. ഇതോടെ യു.എസ്. ഓഹരിവിപണി കുതിച്ചുകയറി. നിലവില്‍ പലിശനിരക്ക് 0-0.25 ശതമാനമായിരുന്നു. ഇത് 0.25-0.50 ശതമാനമാകും. ഫെഡ് റിസര്‍വിന്റെ നയരൂപവത്കരണ സംവിധാനമായ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ യോഗമാണ് നിരക്കുയര്‍ത്താന്‍ തീരുമാനിച്ചത്.
ആഗോള സമ്പദ്‌രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനമാണിത്. അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ തീരുമാനത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകള്‍ ആശങ്കയിലാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും.
നിരക്കുവര്‍ധന സൂചന രണ്ടുകൊല്ലം മുമ്പ് നല്‍കിയിരുന്നു. എന്നാല്‍, യു.എസ്. സമ്പദ്‌വ്യവസ്ഥയുടെ മരവിപ്പുകാരണം തീരുമാനം നീട്ടിവെച്ചു. ഇപ്പോള്‍ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടെന്നാണ് വിലയിരുത്തല്‍. അതേസമയം അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് വിലയും കൂടും.എന്നാല്‍ സാഹചര്യങ്ങളെ നേരിടാന്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം തയ്യാറാണെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha