ഓഹരി വിപണിയില്‍ നേട്ടം... നിഫ്റ്റി എക്കാലത്തെയും റെക്കോഡ് നിലവാരമായ 18,908ലെത്തി. സെന്‍സെക്സാകട്ടെ 63,716ലും
വീണ്ടും പുതിയ ഉയരം കുറിച്ച് സെന്‍സെക്സും നിഫ്റ്റിയും. ബുധനാഴ്ച വ്യാപാരം ആരംഭിച്ച ഉടനെ നിഫ്റ്റി എക്കാലത്തെയും റെക്കോഡ് നിലവാരമായ 18,908ലെത്തി. സെന്‍സെക്സാകട്ടെ 63,716ലും.സെന്‍സെക്സില്‍ 210 പോയന്റും നിഫ്റ്റിയില്‍ 58 പോയന്റുമാണ് നേട്ടം.
ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ഇന്‍ഫോസിസ്, ടൈറ്റാന്‍, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ജൂണ്‍ പാദത്തില്‍ 13.80 ശതമാനത്തോളം ഉയര്‍ന്നതോടെ രാജ്യത്തെ സൂചികകള്‍ ആഗോള വിപണികളില്‍ മുന്നിലെത്തി. 3.48 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള രാജ്യത്തെ വിപണി ലോകത്തെതന്നെ അഞ്ചാമത്ത വലിയ ഇക്വിറ്റി മാര്‍ക്കറ്റാണ്.
2020 ഡിസംബര്‍ പാദത്തിനു ശേഷം മൊത്തം വിപണി മൂല്യത്തില്‍ ഇന്ത്യ കുത്തനെ ഉയര്‍ന്നതായി ബ്ലൂംബര്‍ഗിന്റെ കണക്കുകള്‍ കാണിക്കുന്നു.45.90 ലക്ഷം കോടി ഡോളറിന്റെ മൂല്യമുള്ള യുഎസില്‍ ഈ കാലയളവില്‍ 6.38 ശതമാനമാണ് വര്‍ധനവുണ്ടായത്. 10.02 ലക്ഷം കോടി രൂപയുടെ വിപണിമൂല്യമുള്ള ചൈനയിലാകട്ടെ 8.46 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha