രൂപ ഉണര്‍വിലേക്ക്; ഡോളറിനെതിരെ 64.25 എന്ന നിലയില്‍
രൂപയുടെ മൂല്യം ഉയര്‍ന്നു. 64 രൂപ 25 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രൂപ കരുത്ത് കാട്ടിയതോടെ ഓഹരി വിപണിയിലും നേട്ടമുണ്ടായി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ സെന്‍സെക്‌സ് 400 പോയിന്റും നിഫ്‌റ്റി 125 പോയിന്റും ഉയര്‍ന്നു. അതിനിടെ ക്രൂഡ് ഓയില്‍ വില അന്താരാഷ്‌ട്ര വിപണിയില്‍ കുറഞ്ഞു. 118 ഡോളറില്‍ നിന്നും 112 ഡോളറിലേക്കാണ് ക്രൂഡ് വില ഇടിഞ്ഞത്.
രൂപയുടെ നേട്ടം സ്വര്‍ണ വില കുറയാനും സഹായകമായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 2,775 രൂപയിലെത്തി. പവന് 200 കുറഞ്ഞ് 22,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണര്‍ രഘുറാം രാജിന്റെ ഉദാരസമീപനമാണ് രൂപയുടെ ഉയര്‍ച്ചക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha