സംസ്ഥാനത്തെ ട്രഷറി ശാഖകള്‍ പണമിടപാടുകള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ...
സംസ്ഥാനത്തെ ട്രഷറി ശാഖകള്‍ പണമിടപാടുകള്‍ക്കായി ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂ. നാളത്തെയും മറ്റന്നാളത്തെയും അവധി കഴിഞ്ഞ് ചൊവ്വാഴ്ച ട്രഷറി ഇടപാടുകള്‍ വൈകി മാത്രമേ ആരംഭിക്കൂകയുള്ളൂ.
സെപ്റ്റംബര്‍ 30നു സംസ്ഥാനത്തെ ട്രഷറികളിലെ ക്യാഷ് ബാലന്‍സ് പൂര്‍ണ്ണമായും ഏജന്‍സി ബാങ്കില്‍ തിരിച്ചടക്കണം. ഒക്ടോബര്‍ 1, 2 തിയതികള്‍ അവധിയായതിനാല്‍ ഒക്ടോബര്‍ മൂന്നിന് രാവിലെ ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമാക്കി മാത്രമേ പെന്‍ഷന്‍, സേവിംഗ്‌സ് ബാങ്ക് എന്നിവ വഴിയുള്ള പണമിടപാടുകള്‍ ട്രഷറികളില്‍ ആരംഭിക്കാന്‍ കഴിയുകയുള്ളൂ.
മാസത്തെ ആദ്യ പ്രവര്‍ത്തിദിനമായ ചൊവ്വാഴ്ച സര്‍വീസ് പെന്‍ഷന്‍ വാങ്ങാനെത്തുന്നവര്‍ക്ക് രാവിലെ തടസ്സം നേരിടാന്‍ ഇടയുണ്ടെന്നും ഇടപാടുകാര്‍ സഹകരിക്കണമെന്നും ട്രഷറി ഡയറക്ടര്‍.
"
https://www.facebook.com/Malayalivartha