പഴയ നോട്ടുകള്‍ മാറിവാങ്ങാന്‍ ആറുമാസം കൂടി റിസര്‍വ് ബാങ്ക് അനുവദിച്ചു
2005 നു മുന്‍പ് പുറത്തിറക്കിയ കറന്‍സി നോട്ടുകള്‍ മാറ്റി പുതിയവ വാങ്ങാന്‍ അനുവദിച്ച സമയം റിസര്‍വ് ബാങ്ക് ആറു മാസത്തേക്കു നീട്ടി. ജൂണ്‍ മുപ്പതിനകം ഇവ മാറ്റിയാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം. ഈ മാസം 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി.
ജനുവരി ഒന്നു മുതല്‍ തിരഞ്ഞെടുത്ത ബാങ്ക് ശാഖകളിലൂടെയും റിസര്‍വ് ബാങ്കിന്റെ ഇഷ്യൂ ഓഫിസുകളിലൂടെയുമാണ് പൊതുജനങ്ങള്‍ക്ക് 2005ന് മുന്‍പുള്ള നോട്ട് മാറി വാങ്ങാനാകുക. 21,750 കോടി രൂപ മൂല്യമുള്ള 164 കോടിയിലേറെ പഴയ നോട്ടുകള്‍ 13 മാസത്തിനുള്ളില്‍ ഇങ്ങനെ റിസര്‍വ് ബാങ്ക് ശേഖരിച്ചു നശിപ്പിച്ചു കളഞ്ഞു. 2005നു മുമ്പുള്ള നോട്ടുകള്‍ പിന്‍വലിക്കണമെന്നു കേന്ദ്ര ധനമന്ത്രാലയം റിസര്‍വ് ബാങ്കിനോടു ആവശ്യപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha