തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി.... ബി.എസ്.ഇയിലെ 30 ഓഹരികളില്‍ ഇടിവ് , സെന്‍സെക്സ് 179.06 പോയിന്റ് ഇടിഞ്ഞ് 63,603.74ലിലും ദേശീയ സൂചിക നിഫ്റ്റി 49.25 പോയിന്റ് താഴ്ന്ന് 18,998ലും എത്തി
തിരിച്ചടി നേരിട്ട് ആഗോള ഓഹരി വിപണി. ബി.എസ്.ഇയിലെ 30 ഓഹരികളില്‍ ഇടിവ് രേഖപ്പെടുത്തി. ബോംബെ സൂചിക സെന്‍സെക്സ് 179.06 പോയിന്റ് ഇടിഞ്ഞ് 63,603.74ലിലും ദേശീയ സൂചിക നിഫ്റ്റി 49.25 പോയിന്റ് താഴ്ന്ന് 18,998ലും എത്തി.
ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി, പവര്‍ ഗ്രിഡ്, ബജാജ് ഫിനാന്‍സ്, ലാര്‍സന്‍ ആന്‍ഡ് ടര്‍ബോ, ടൈറ്റന്‍, ആക്സിസ് ബാങ്ക് എന്നീ സ്ഥാപനങ്ങളുടെ ഓഹരികള്‍ തിരിച്ചടി നേരിട്ടു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടെക് മഹീന്ദ്ര, അള്‍ട്രാടെക് സിമന്റ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഏഷ്യന്‍, ടോക്കിയോ, ഹോങ്കോങ് വിപണികള്‍ ഇടിവിലാണ് വ്യാപാരം നടത്തിയത്. സിയോള്‍, ഷാങ്ഹായ് വിപണികള്‍ നേട്ടത്തിലാണ്.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം വിലയിരുത്തിയാല്‍ ഒക്ടോബറില്‍ മാത്രമുണ്ടായ നഷ്ടം 9.8 ലക്ഷം കോടി രൂപയോളം വരും. സെക്ടറല്‍ സൂചികകളെല്ലാം നഷ്ടത്തിലാണ്.
"
https://www.facebook.com/Malayalivartha