വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികള്‍ വില കുറച്ചു
വിമാന ഇന്ധന വില എണ്ണക്കമ്പനികള്‍ 10 ശതമാനം കുറച്ചു. 1000 ലിറ്ററിന് 4428 രൂപ കുറച്ചു. 39,892 രൂപയാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ മാസം ഒന്നാം തീയതി 1.17 ശതമാനം കുറച്ചിരുന്നു. വാറ്റ് , പ്രാദേശിക നികുതി എന്നിവയിലെ വ്യത്യാസം കാരണം വിവിധ വിമാനത്താവളങ്ങളില്‍ വില മാറും. വിമാനക്കമ്പനികള്‍ 40 ശതമാനം തുക ചെലവിടുന്നത് ഇന്ധനത്തിനാണ്.
ഇന്ധനവില കുറച്ച പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് കുറയുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. ഇതു സംബന്ധിച്ച് വിമാനക്കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha