ഓഹരി വിപണിയില്‍ ഇടിവ്; സെന്‍സെക്‌സ് 26,000നു താഴെ
പുതുവര്‍ഷത്തില്‍ ഓഹരി വിപണിക്ക് തകര്‍ച്ച. രാവിലെ തകര്‍ച്ചയില്‍ ആരംഭിച്ച സൂചന ഉച്ചയോടെ 400 പോയിന്റിലേറെ തകര്‍ന്നു. സെന്‍സെക്‌സ് 411.33 പോയിന്റ് നഷ്ടത്തില്‍ 25,749.10ല്‍ എത്തി. ദേശീയ സൂചികയായ നിഫ്റ്റി 129 പോയിന്റ് താഴ്ന്ന് 7,833.30ലാണ് വ്യാപാരം തുടരുന്നത്. രാവിലെ 26,116,52ലാണ് സെന്‍സെക്‌സ് വ്യാപാരം ആരംഭിച്ചത്.
ചൈനീസ് വിപണിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന തകര്‍ച്ച മറ്റ് ഏഷ്യന്‍ വിപണികളെയും ബാധിച്ചിട്ടുണ്ട്. ചൈനയിലെ ഷാങ്ഹായ് ഏഴ. ശതമാനം നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ആഗോള തലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക നയമാറ്റങ്ങളും വിപണിയില്‍ ചാഞ്ചാട്ടത്തിന് ഇടയാക്കുന്നുണ്ട്. കൂടാതെ, സൗദിയും ഇറാനും തമ്മിലുള്ള ബന്ധം വഷളായതോടെ എണ്ണവിലയില്‍ രണ്ടു ശതമാനം വര്‍ധനവുണ്ടായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha