റിസര്‍വ് ബാങ്ക് നിരക്കില്‍ ഇത്തവണയും വര്‍ദ്ധനവില്ല... 6.5 ശതമാനത്തില്‍ തന്നെ തുടരും
റിസര്‍വ് ബാങ്ക് നിരക്കില്‍ ഇത്തവണയും വര്‍ദ്ധനവില്ല... 6.5 ശതമാനത്തില്‍ തന്നെ തുടരും.കുറയുന്ന പണപ്പെരുപ്പവും പ്രതീക്ഷിച്ചതിലും മികച്ച സാമ്പത്തിക
വളര്‍ച്ചയും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഇത്തവണയും റിസര്‍വ് ബാങ്ക് നിരക്ക് കൂട്ടിയില്ല. അഞ്ചാമത്തെ വായ്പാ നയയോഗത്തിലാണ് നിരക്ക് മാറ്റമില്ലാത നിലനിര്‍ത്തുന്നത്.
2022 മെയില്‍ ആരംഭിച്ച നിരക്ക് വര്‍ധനയ്ക്ക് 2023 ഫെബ്രുവരിയിലാണ് വിരാമമിട്ടത്. വിവിധ ഘട്ടങ്ങളായി നിരക്കില്‍ 2.50 ശതമാനം വരെ വര്‍ധന വരുത്തുകയും ചെയ്തിരുന്നു.
വിപണിയിലെ പണലഭ്യത കുറയ്ക്കുന്നതിന് കര്‍ശന നയം ആര്‍ബിഐ തുടരുന്നു. ഹ്രസ്വകാല നിരക്ക് 6.856.9 നിലവാരത്തിലാണുള്ളത്. റിപ്പോ നിരക്കിനേക്കാള്‍ 3540 ബേസിസ് പോയന്റ് കൂടുതല്‍. സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തെ ജിഡിപി 7.6ശതമാനമാണ് രേഖപ്പെടുത്തിയത്.
ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന സ്ഥാനം ഇന്ത്യ നിലനിര്‍ത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha