ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം....
ബാങ്ക് ജീവനക്കാരുടെ ശമ്പളം 17 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം. രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയായ ഇന്ത്യന്‍ ബാങ്കിംഗ് അസോസിയേഷനും (ഐബിഎ) ജീവനക്കാരുടെ സംഘടനയായ യുണൈറ്റ് ഫോറം ഓഫ് ബാങ്ക് യൂണിയനും അടുത്ത അഞ്ചുവര്‍ഷത്തേക്കുളള ശമ്പളവര്‍ധന ധാരണാ പത്രത്തില്‍ ഒപ്പിട്ടു.
2022 നവംബര്‍ 1 മുതല്‍ മുന്‍കാല പ്രാബല്യത്തില്‍ ശമ്പളവര്‍ധന ലഭ്യമാകും. 2021-22 സാമ്പത്തികവര്‍ഷത്തെ ബാങ്കുകളുടെ മൊത്തം ശമ്പളച്ചെലവില്‍ 17 ശതമാനം വര്‍ധന വരുത്താനാണ് ധാരണ. അടിസ്ഥാന ശമ്പളത്തില്‍ മൂന്നുശതമാനം വര്‍ധനയാണ് നടപ്പാക്കുക.
ഇതോടൊപ്പം 1986 നുശേഷം വിരമിച്ച എല്ലാവര്‍ക്കും പെന്‍ഷന്‍ പരിഷ്‌കരിക്കാനും ബാങ്കുകള്‍ സമ്മതമറിയിച്ചു. അടിസ്ഥാന ശമ്പളത്തിലെയും അലവന്‍സുകളിലെയും വര്‍ധന സംബന്ധിച്ച് അന്തിമതീരുമാനം ആറുമാസത്തിനകമുണ്ടാകുമെന്നും ധാരണാപത്രത്തില്‍ വ്യക്തമാക്കിയിരുക്കുന്നു.
"
https://www.facebook.com/Malayalivartha