ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍
ഇന്ത്യന്‍ ഓഹരിവിപണികള്‍ നഷ്ടത്തില്‍. സെന്‍െസക്‌സ് 300 പോയിന്റിലേറെ താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. സെന്‍സെക്‌സ് 408 പോയിന്റ് താഴ്ന്ന് 24997 ലും നിഫ്റ്റി 126 പോയിന്റ് താഴ്ന്ന് 7614ലും ആണ് വ്യാപാരം നടത്തുന്നത്.
ആഗോള വിപണികളിലെ നഷ്ടത്തിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണികളിലും ദൃശ്യമാകുന്നത്. ചൈന അവരുടെ കറന്‍സിയായ യുവാന്റെ മൂല്യം കുറച്ചാണ് വിപണികളിലെ നഷ്ടത്തിന് കാരണം. അഞ്ചുവര്‍ഷത്തെ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ യുവാന്‍. ഇത് കറന്‍സി യുദ്ധത്തിനിടയാക്കുമെന്നാണ് ഭീതി. ഏഴുശതമാനത്തിലേറെ ഇടിഞ്ഞതിനെ തുടര്‍ന്ന് ചൈനീസ് ഓഹരിവിപണികള്‍ ഇന്നത്തേക്ക് വ്യാപാരം അവസാനിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha