അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്... ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു, ഓഹരി കമ്പോളത്തിനും അവധി
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്... ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു, ഓഹരി കമ്പോളത്തിനും അവധി. അന്നേദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. അന്നേദിവസം മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.
അന്നേദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യ വകുപ്പ് . പൊതുമേഖല ബാങ്കുകള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പ്രാദേശിക, ഗ്രാമീണ ബാങ്കുകള്‍ എന്നിവയൊക്കെ 22ന് ഉച്ചവരെ അടഞ്ഞുകിടക്കുമെന്ന് ധനകാര്യ വകുപ്പ് പുറത്തിറക്കിയ ഉത്തരവിലുണ്ട്. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ദിന ചടങ്ങ്.
കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്ക് 22ന് ഉച്ചവരെ അവധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. മന്ത്രാലയങ്ങളിലെയും കേന്ദ്രസര്‍ക്കാരിന് കീഴില്‍ വരുന്ന മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് ആഘോഷങ്ങളില്‍ പങ്കെടുക്കാനായി അവസരം ഒരുക്കുന്നതിനാണ് പകുതി ദിവസം അവധി നല്‍കാനുള്ള തീരുമാനമെന്ന് ഡെപ്യൂട്ടി സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, കേന്ദ്ര വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ ഉത്തരവു പ്രകാരം ഉച്ചവരെ അവധിയായിരിക്കും. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അന്നേദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha