നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി ... ഓഹരി സൂചികയായ സെന്‍സെക്സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്, 72,000 പോയിന്റിന് മുകളിലാണ് സെന്‍സെക്സ്
നേട്ടത്തോടെ ഇന്ത്യന്‍ ഓഹരി വിപണി മുന്നേറുന്നു. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 800 ഓളം പോയിന്റ് ആണ് മുന്നേറിയത്. 72,000 പോയിന്റിന് മുകളിലാണ് സെന്‍സെക്സ്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണുണ്ടായത്. നിഫ്റ്റി 22,000ലേക്ക് അടുക്കുന്നു. അദാനി പോര്‍ട്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.
അതേസമയം നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് പേടിഎമ്മിനെതിരെ റിസര്‍വ് ബാങ്ക് നടപടി സ്വീകരിച്ചത്.പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കല്‍, ക്രെഡിറ്റ് ഇടപാടുകള്‍ നടത്തല്‍ എന്നിവയില്‍ നിന്ന് പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിനെ വിലക്കി കൊണ്ടാണ് ആര്‍ബിഐ പ്രസ്താവന ഇറക്കിയത്. മാര്‍ച്ച് ഒന്ന് മുതലാണ് ഇത് ബാധകമാകുകയെന്നും വ്യക്തമാക്കി ആര്‍ബിഐ.
https://www.facebook.com/Malayalivartha