റബര്‍ വില 100 രൂപയ്ക്കു താഴെയെത്തി
റബര്‍ വില നീണ്ട ഇടവേളയ്ക്കു ശേഷം കിലോഗ്രാമിന് 100 രൂപയ്ക്കു താഴെയെത്തി. റബര്‍ ബോര്‍ഡ് ഇന്നലെ നല്‍കിയ വില ആര്‍എസ്എസ് നാലാം ഗ്രേഡിന് 98 രൂപയാണ്. ആറു വര്‍ഷത്തിനിടയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കാണിതെന്നു ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വര്‍ഷത്തെ ശരാശരി വിലയായ 166.02 രൂപയില്‍നിന്നു വര്‍ഷാരംഭത്തില്‍ 130 രൂപയിലേക്കു താണു. കഴിഞ്ഞ വാരാന്ത്യത്തില്‍ വില നൂറു രൂപയിലെത്തി.
കിലോഗ്രാമിന് 208.5 രൂപയായി 2011-12 ല്‍ ചരിത്ര നേട്ടം കൈവരിച്ച റബര്‍ 243 രൂപയെന്ന റെക്കോര്‍ഡ് വിലയും നേടി. ഇതിനു ശേഷമാണ് ക്രമമായി കുറയാന്‍ തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ കിലോഗ്രാമിനു 150 രൂപ താങ്ങുവില നിശ്ചയിച്ച് റബര്‍ സംഭരിക്കുന്നുവെങ്കിലും വിപണിയില്‍ കാര്യമായ ചലനമുണ്ടാക്കിയിട്ടില്ല. കമ്പനികള്‍ക്ക് 25% തീരുവ നല്‍കി ഇതിലും കുറഞ്ഞ വിലയ്ക്ക് ബ്ലോക്ക് (ക്രംബ്) റബര്‍ വാങ്ങാനാകും. വിലയിടിവും വര്‍ധിച്ച ഉല്‍പാദനച്ചെലവും മൂലം,
ഇന്ത്യയില്‍ ഉല്‍പാദനം 21% കണ്ടു കുറഞ്ഞുവെന്ന് യുണൈറ്റഡ് പ്ലാന്റേഴ്‌സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ (ഉപാസി) പ്രസിഡന്റ് എന്‍. ധര്‍മരാജ് പറഞ്ഞു. ലാഭകരമല്ലാത്തതിനാല്‍, ഒട്ടേറെ കൃഷിക്കാര്‍ ടാപ്പിങ് നിര്‍ത്തിവച്ചു. പരിചരണത്തിലും ആവര്‍ത്തന കൃഷിയിലും താല്‍പര്യം കുറഞ്ഞു. റബര്‍ മേഖലയിലെ 12 ലക്ഷം ചെറുകിട കൃഷിക്കാരെയാണു വിലയിടിവ് ബാധിച്ചത്. ഏഴായിരം കോടിയോളം രൂപയാണ് അവര്‍ക്കു വരുമാന നഷ്ടം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha