റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം
റെക്കോര്‍ഡ് ഭേദിച്ച് മുന്നേറി ഓഹരി വിപണി....22500 പോയിന്റിന് മുകളില്‍ നിഫ്റ്റി, സെന്‍സെക്സ് 74,000 പോയിന്റ് മുകളില്‍ വ്യാപാരം
500ലേറെ പോയിന്റ് മുന്നേറിയ സെന്‍സെക്സ് 74,000 പോയിന്റ് എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി.
22500 പോയിന്റിന് മുകളിലാണ് നിഫ്റ്റി. ആഗോള വിപണിയിലെ ചലനങ്ങളും ആര്‍ബിഐയുടെ സാമ്പത്തിക അവലോകന യോഗവും ഓട്ടോ കമ്പനികളുടെ മാസംതോറുമുള്ള വില്‍പ്പന റിപ്പോര്‍ട്ടുകളുമാണ് വിപണിയെ സ്വാധീനിക്കുന്നത്. ഈയാഴ്ച ചേരുന്ന ആര്‍ബിഐയുടെ യോഗത്തില്‍ പലിശനിരക്കില്‍ മാറ്റം വരുത്തുമോ എന്നാണ് വിപണി വിദഗ്ധര്‍ ഉറ്റുനോക്കുന്നത്.
പ്രധാനമായി മെറ്റല്‍, മീഡിയ, പൊതുമേഖല ബാങ്കുകള്‍ എന്നിവയാണ് ഇന്ന് കൂടുതലായി നേട്ടം ഉണ്ടാക്കുന്നത്. ഹീറോ മോട്ടോകോര്‍പ്പ്, ഭാരത് എയര്‍ടെല്‍, ടൈറ്റന്‍ കമ്പനി തുടങ്ങിയവയ്ക്ക് നഷ്ടമാണ് നേരിട്ടത്.
നേട്ടം ഉണ്ടാക്കിയ പ്രധാന കമ്പനികള്‍ ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അദാനി പോര്‍ട്സ്, ലാര്‍സന്‍ തുടങ്ങിയവയാണ്.
"
https://www.facebook.com/Malayalivartha