ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി
ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം.... സെന്‍സെക്‌സില്‍ 400 പോയിന്റ് നഷ്ടം രേഖപ്പെടുത്തി. 74,674 പോയിന്റിലാണ് 10.56ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ വ്യാപാരം പുരോഗമിക്കുന്നത്.
നിഫ്റ്റി 96 പോയിന്റ് ഇടിഞ്ഞ് 22,700 പോയിന്റിന് താഴെയെത്തി. ജൂണിലും യു.എസ് കേന്ദ്രബാങ്ക് തല്‍സ്ഥിതി തുടരാനാണ് സാധ്യത. കുറച്ച് കാലത്തേക്ക് കൂടി യു.എസിലെ പലിശനിരക്കുകള്‍ ഉയര്‍ന്ന് തന്നെയിരിക്കും. ഇതിന് പുറമേ ഈ വര്‍ഷം രണ്ട് തവണ മാത്രമേ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറക്കുവെന്ന റിപ്പോര്‍ട്ടുകളും വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികളെ ഏറെ സ്വാധീനിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ വോഡഫോണ്‍ ഐഡിയക്ക് വലിയ നഷ്ടം നേരിട്ടു. ഈ മാസം അവസാനം ഓഹരി വില്‍പനയിലൂടെ 18,000 കോടി സ്വരൂപിക്കാന്‍ ഒരുങ്ങുകയാണെന്ന വോഡഫോണ്‍ ഐഡിയയുടെ പ്രഖ്യാപനം തന്നെയാണ് അവര്‍ക്ക് തിരിച്ചടിയുണ്ടാക്കിയത്.
അഞ്ച് ശതമാനം നഷ്ടത്തോടെയാണ് വിപണിയില്‍ വോഡഫോണ്‍ ഐഡിയ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha