നിക്ഷേപം വളരെ സൂക്ഷിച്ച്
പണം നിക്ഷേപിക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗം തിരഞ്ഞെടുക്കണം. കൂടുതല്‍ ലാഭവും വരുമാനവും വാഗ്‌ദാനം ചെയ്യുന്ന സ്വകാര്യ മേഖലകളിലെ നിക്ഷേപം വളരെ സൂക്ഷിച്ച് മാത്രമേ ചെയ്യാവു. സര്‍ക്കാര്‍ ഗ്യാരന്റിയുള്ള സ്ഥാപനങ്ങളില്‍ നിക്ഷേപിക്കുന്നത് നല്ലത്. ലാഭം കുറവാണെങ്കിലും നമ്മുടെ നിക്ഷേപം സുരക്ഷിതമായിരിക്കും. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ക്കും സര്‍ക്കാര്‍ ഗ്യാരന്റിയുണ്ട്.
ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുമ്പോഴും അതിന്റെ സാധ്യതകള്‍ മനസ്സിലാക്കിയ ശേഷം നിക്ഷേപിക്കുക. ഷെയര്‍ മാര്‍ക്കറ്റില്‍ നേരിട്ടിറങ്ങി അറിഞ്ഞുകൂടാത്ത ബിസിനസ് ചെയ്‌ത് പണം നഷ്‌ടപ്പെടുത്തരുത്. സര്‍ക്കാര്‍ സംരംഭങ്ങളിലെ മ്യൂച്ചല്‍ ഫണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതായിരിക്കും നല്ലത്. ലാഭവിഹിതം കുറഞ്ഞാലും നമ്മുടെ നിക്ഷേപം സുരക്ഷിതമായിരിക്കും.
https://www.facebook.com/Malayalivartha