ഇ.പി.എഫ് സംബന്ധമായ എല്ലാ പണമിടപാടുകളും നെറ്റ്ബാങ്കിങ് വഴിയാക്കി
ഇ.പി.എഫ് സംബന്ധമായ എല്ലാ പണമിടപാടുകളും നെറ്റ് ബാങ്കിങ് വഴി വേണമെന്ന് പ്രൊവിഡന്റ്ഫണ്ട് കമിഷണറുടെ ഉത്തരവ്. കൂടാതെ, ഇ.പി.എഫ് വിഹിതങ്ങള്‍ എല്ലാ മാസവും 15ന് മുമ്പ് അടക്കണമെന്നും കമീഷണര്‍ നിര്‍ദേശിച്ചതായി റീജനല്‍ പി.എഫ് കമീഷണര്‍ കെ. പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ തുക അടക്കാന്‍ അഞ്ച് ദിവസത്തെ അധികസമയം അനുവദിച്ചിരുന്നു.
എന്നാല്‍, വിഹിതം അടക്കുന്ന രീതി ലളിതമാക്കുന്നതിന്റെയും ഇന്റര്‍നെറ്റ് ബാങ്കിങ് നിര്‍ബന്ധമാക്കിയതിന്റെയും സാഹചര്യം കണക്കിലെടുത്ത് അധികമായി നല്‍കിയ അഞ്ച് ദിവസത്തെ ഇളവ് ഒഴിവാക്കുകയായിരുന്നു. ഈ മാറ്റം ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരും.
തൊഴിലുടമകള്‍ അടക്കേണ്ട പ്രതിമാസ വിഹിതവും അഡ്മിനിസ്‌ട്രേറ്റിവ് നിരക്കും അടുത്തമാസം 15ന് മുമ്പ് അടക്കണം. ജനുവരിയിലെ വിഹിതം ഫെബ്രുവരി 15ന് മുമ്പ് അടക്കണം. വൈകുന്നതിന് അനുസരിച്ച് എല്ലാ വിഹിതങ്ങള്‍ക്കും പലിശയും പിഴയും ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha