സെന്‍സെക്സ് 420 പോയിന്റ് നഷ്ടത്തില്‍
ഓഹരി വിപണി ഇന്ന് കനത്ത നഷ്ടത്തില്‍. സെന്‍സെക്സ് 420 പോയിന്റ് നഷ്ടത്തില്‍ 24,059ലും ദേശീയ സൂചികയായ നിഫ്റ്റി 134 പോയിന്റ് താഴ്ന്ന് 7300ലുമെത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും കനത്ത തിരിച്ചടി നേരിടുകയാണ്. ഇന്ന് 30 പൈസയുടെ നഷ്ടത്തില്‍ 28 മാസത്തെ താഴ്ന്ന നിരക്കായ 67.95ല്‍ എത്തി.
വിപണിയിലെ 870 ഓഹരികളും നഷ്ടം നേരിടുകയാണ്. 127 എണ്ണം മാത്രമാണ് അല്പമെങ്കിലും മുന്നേറ്റം പ്രകടിപ്പിക്കുന്നത്. ഭേല്‍, എം.ആന്റ്എം, എല്‍ആന്റ്ടി, എസ്.ബി.ഐ, ഐസിഐസിഐ ബാങ്ക് എന്നിവ തിരിച്ചടി നേരിടുന്നുണ്ട്. സണ്‍ ഫാര്‍മ നേട്ടമുണ്ടാക്കുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha