ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച....
ഓഹരി സൂചികകളില്‍ കനത്ത തകര്‍ച്ച. ഓട്ടോ, ഐടി ഓഹരികളാണ് നഷ്ടത്തില്‍ മുന്നില്‍. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിനെടെയാണ് വിപണിയില്‍ ഇടിവുണ്ടായത്.
ബിഎസ്ഇ സെന്‍സെക്സ് 750 പോയന്റ് താഴ്ന്ന് 71,900ലും നിഫ്റ്റി 210 പോയന്റ് നഷ്ടത്തില്‍ 21,850ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, മാരുതി, എന്‍ടിപിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് രാവിലത്തെ വ്യാപാരത്തിനിടെ തകര്‍ച്ച നേരിട്ടത്.
സണ്‍ഫാര്‍മ, ഹിന്ദുസ്ഥാന്‍ യുണിലിവല്‍, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ഓഹരികള്‍ നേട്ടത്തിലുമാണ്. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ഓട്ടോ 2.5 ശതമാനം ഇടിവ് നേരിടുകയും ചെയ്തു. പൊതുമേഖല ബാങ്ക് സൂചിക 2.1 ശതമാനവും നഷ്ടത്തിലാണ്.
https://www.facebook.com/Malayalivartha