അമേരിക്കയിലെ സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയെ ബാധിക്കില്ല
അമേരിക്കയില്‍ പ്രഖ്യാപിച്ച സാമ്പത്തിക അടിയന്തരാവസ്ഥ ഇന്ത്യയിലെ ഐ.ടി കമ്പനികളെ ബാധിച്ചേക്കില്ലെന്ന് നാസ്‌കോം വ്യക്തമാക്കി. ഇന്ത്യയിലെ ഐ.ടി കമ്പനികളുടെ സംഘടനയാണ് നാസ്‌കോം. അമേരിക്കയിലെ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായുള്ള ജോലികളൊന്നും ഇന്ത്യന്‍ കമ്പനികള്‍ ചെയ്യുന്നില്ലെന്നും അതിനാല്‍ ഈ സാമ്പത്തിക അടിയന്തരാവസ്ഥ കാര്യമായി ബാധിക്കില്ലെന്നുമാണ്‌ണ് നാസ്‌കോം വൃത്തങ്ങള്‍ അറിയിച്ചത്.
ഇപ്പോഴത്തെ പ്രതിസന്ധി ഇന്ത്യന്‍ ഐ.ടി കമ്പനികളെ ബാധിക്കില്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ വിസ ലഭിക്കുന്നത് വൈകിപ്പിക്കുമെന്ന് നാസ്‌ക്കോം വിലയിരുത്തുന്നു. ഇത് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര ദുര്‍ഘടമാക്കും. എന്നാല്‍, ഏതാനും ആഴ്ച്ച മാത്രമേ ഈ ബുദ്ധിമുട്ട് നീണ്ടുനില്‍ക്കു എന്നും നാസ്‌കോം പ്രസിഡന്റ് സോം മിത്താല്‍ അഭിപ്രായപ്പെട്ടു.
https://www.facebook.com/Malayalivartha