ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു... 78,000 പോയിന്റിന് മുകളില്‍ സെന്‍സെക്സില്‍ വ്യാപാരം
ഓഹരി വിപണി റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു... 78,000 പോയിന്റിന് മുകളില്‍ സെന്‍സെക്സില്‍ വ്യാപാരം .വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 134 പോയിന്റ് മുന്നേറിയപ്പോഴാണ് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയത്.
നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി. 23,700 പോയിന്റിന് മുകളിലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. പ്രധാനമായി അള്‍ട്രാടെക് സിമന്റ്, ഐസിഐസിഐ ബാങ്ക്, എല്‍ ആന്റ് ടി, എന്‍ടിപിസി, ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ് ഓഹരികളാണ് നേട്ടം ഉണ്ടാക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്ക്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നഷ്ടം നേരിട്ടു. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിച്ചത്.
"
https://www.facebook.com/Malayalivartha