സ്വര്‍ണവില വര്‍ദ്ധിക്കുന്നു; പവന് 20,200 രൂപ
രാജ്യാന്തര വിപണി സാഹചര്യങ്ങളെത്തുടര്‍ന്ന് സ്വര്‍ണം വിലയില്‍ കുതിപ്പ്. തിങ്കളാഴ്ച പവന് 19800 രൂപ എന്ന നിലയിലായിരുന്ന സ്വര്‍ണം അടുത്ത ദിവസം ഒറ്റടിക്ക് 200 രൂപകൂടി 20000 ല്‍ എത്തി. ഇന്നലെ വീണ്ടും 200 രൂപ ഉയര്‍ന്നാണ് 20,200ല്‍ എത്തിയത്. കൊച്ചി വിപണിയില്‍ ഗ്രാമിന് 2525 ആണു വില.
എണ്ണ വിലയിടവിനെയും വിപണികളിലെ മാന്ദ്യത്തെയും തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയിലേക്കു സ്വര്‍ണം മാറിയതാണ് രാജ്യാന്തര വിപണിയില്‍ പ്രിയം കൂടാന്‍ കാരണം. ഇതോടൊപ്പം വിവാഹ സീസണ്‍ മുന്നില്‍ക്കണ്ട് വ്യപാരികള്‍ സ്വര്‍ണം സംഭരിക്കാന്‍ തുടങ്ങിയത് ആഭ്യന്തര വിപണിയില്‍ വില ഉയര്‍ത്തി.
ഡോളറിനെതിരേ രൂപയുടെ മൂല്യം കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇറക്കുമതിച്ചെലവു കൂടിയതും സ്വര്‍ണവിലയില്‍ കയറ്റമുണ്ടാകാന്‍ കാരണമായിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha