അതിസമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും വിപ്രോ ഉടമ അസിം പ്രേംജിയും
ലോകത്തെ അമ്പത് അതിസമ്പന്നരുടെ പട്ടികയില്‍ റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും വിപ്രോ ഉടമ അസിം പ്രേംജിയും. മൈക്രോസോഫ്റ്റ് ഉടമ ബില്‍ ഗേറ്റ്‌സാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. ബിസിനസ് ഇന്‍സൈഡര്‍ മാഗസിനും വെല്‍ത്ത് എക്‌സും ചേര്‍ന്നാണ് പട്ടിക തയ്യാറാക്കിയത്. 1,68,000 കോടി രൂപയുടെ സ്വത്തുള്ള അംബാനിയ്ക്ക് 27ാം സ്ഥാനവും അസീം പ്രേംജിയ്ക്ക് 43ഉം ദിലീപ് സാംഘ്‌വിയ്ക്ക് 44ഉം റാങ്കുകളുമാണുള്ളത്.
ബില്‍ ഗേറ്റ്‌സിന് 5,94,000 കോടി രൂപയുടെ സ്വത്താണുള്ളത്. സ്പാനിഷ് വ്യവസായി അമാന്‍സിയോ ഒര്‍ട്ടേഗ ഗവോണ രണ്ടാം സ്ഥാനത്തും വാറന്‍ ബഫറ്റ് മൂന്നാം സ്ഥാനത്തുമാണുള്ളത്. ആമസോണിന്റെ ജെഫ് ബിസോസ് നാലാം സ്ഥാനത്തുണ്ട്. അമേരിക്കയിലാണ് ഏറ്റവുമധികം ശതകോടീശ്വരന്മാരുള്ളത്. 29 പേരാണ് അമേരിക്കയില്‍ നിന്നും പട്ടികയില്‍ ഇടം പിടിച്ചത്. ചൈനയില്‍ നിന്ന് നാല് പേരും ഇന്ത്യയില്‍ നിന്ന് മൂന്ന് പേരുമാണുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നന്‍ 31കാരനായ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 2,91,000 കോടി രൂപയുടെ സമ്പാദ്യവുമായി സക്കര്‍ബര്‍ഗ് സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. വനിതകളായി നാല് പേര്‍ മാത്രമേ പട്ടികയിലുള്ളൂ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha