രൂപയിലും ഓഹരി വിപണിയിലും ഇടിവ്... ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ താഴ്ന്ന നിലയില്‍...
രൂപയിലും ഓഹരി വിപണിയിലും ഇടിവ്... ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ താഴ്ന്ന നിലയില്‍... രൂപയുടെ മൂല്യം 2 പൈസ ഇടിഞ്ഞ് 83.71 രൂപയി ലെത്തി.
മൂലധന നേട്ടത്തിന്മേലുള്ള നികുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിപണിയെ ബാധിച്ചതോടെയാണ് രൂപയിലും ഓഹരി വിപണിയിലും ഇടിവുണ്ടായത്.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് 350 മില്യണ്‍ ഡോളര്‍ പിന്‍വലിച്ചതിനാല്‍ ഓഹരിവിപണിയില്‍ ഇടിയുണ്ടായി.
സെന്‍സെക്‌സ് 0.3 ശതമാനവും നിഫ്റ്റി 0.2 ശതമാനവും ഇടയുകയായിരുന്നു.
വിദേശ വിപണിയിലെ അമേരിക്കന്‍ ഡോളറിന്റെ ആവശ്യകതയും രാജ്യത്തുനിന്ന് വിദേശ ഫണ്ടിന്റെ ഒഴുക്കും കാരണമാണ് ഇന്ത്യന്‍ രൂപയുടെ വിലയിടിഞ്ഞത്. കഴിഞ്ഞ ദിവസവും ഓഹരി വിപണികളില്‍ നഷ്ടമായിരുന്നു രേഖപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha