ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സിലെ 30 ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം
ഓഹരി വിപണിയില്‍ നേട്ടം... സെന്‍സെക്സിലെ 30 ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 300 പോയിന്റും സെന്‍സെക്സ് 1000 പോയന്റും നേട്ടമുണ്ടാക്കി.
വാഹനം, ലോഹം, ഊര്‍ജം, ഐടി ഓഹരികളില്‍ നിക്ഷേപകര്‍ താത്പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ നേട്ടമാക്കിയത്.ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.75 ലക്ഷം ഉയര്‍ന്ന് 448.59 ലക്ഷം കോടിയിലെത്തി. സെന്‍സെക്സിലെ 30 ഓഹരികളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, എല്‍ആന്‍ഡ്ടി, ഇന്‍ഫോസിസ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, മാരുതി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍ മുന്നിലുള്ളത്.
അതേസമയം, രൂപയുടെ മൂല്യമിടിവ് തുടരുകയാണ്. ഡോളറിനെതിരെ മൂല്യം റെക്കോഡ് താഴ്ചയായ 83.8575 നിലവാരത്തിലെത്തി. 83.8450 ആയിരുന്നു തിങ്കളാഴ്ചയിലെ ക്ലോസിങ്. മൂല്യമിടിവ് തടയാന്‍ റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ഇന്നുണ്ടായേക്കും.
"
https://www.facebook.com/Malayalivartha