തിരിച്ചുകയറി വിപണി....നിഫ്റ്റി 45 പോയിന്റ് നേട്ടത്തോടെ 24,410 പോയിന്റിലാണ് വ്യാപാരം
തിരിച്ചുകയറി വിപണി....നിഫ്റ്റി 45 പോയിന്റ് നേട്ടത്തോടെ 24,410 പോയിന്റിലാണ് വ്യാപാരം. തുടക്കത്തില്‍ 0.35 ശതമാനം വരെ ഇടിഞ്ഞ ദേശീയ ഓഹരിസൂചികയായ നിഫ്റ്റി പിന്നീട് നേട്ടത്തിലേക്ക് ഉയര്‍ന്നു.
അദാനി ഓഹരികള്‍ തുടക്കത്തില്‍ വലിയ ഇടിവ് രേഖപ്പെടുത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെടുത്തി. സെന്‍സെക്‌സ് 166 പോയിന്റ് നേട്ടത്തോടെ 79,875ലുമാണുള്ളത്. ഐ.ആര്‍.എഫ്.സി, ജെ.എസ്.ഡബ്ല്യു സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവയാണ് നിഫ്റ്റിയില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയത്.
അദാനി സ്റ്റോക്കുകളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരമെങ്കിലും തുടക്കത്തിലെ ഇടിവില്‍ നിന്ന് കരകയറിയിട്ടുണ്ട്. 3.26 ശതമാനം ഇടിഞ്ഞ അദാനി എനര്‍ജിയാണ് ഇന്ന് ഏറ്റവും ഇടിവ് നേരിട്ടത്.
"
https://www.facebook.com/Malayalivartha