നേട്ടത്തോടെ ഓഹരി വിപണികള്‍... സെന്‍സെക്‌സില്‍ 82,000 പോയിന്റിന് മുകളിലാണ് വ്യാപാരം
നേട്ടത്തോടെ ഓഹരി വിപണികള്‍... സെന്‍സെക്‌സില്‍ 82,000 പോയിന്റിന് മുകളിലാണ് വ്യാപാരം. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ബോംബെ സൂചിക സെന്‍സെക്‌സും ദേശീയ സൂചിക നിഫ്റ്റിയും റെക്കോഡ് ഉയരത്തിലാണ് വ്യാപാരം തുടങ്ങിയത്.
നിഫ്റ്റി 0.33 ശതമാനം ഉയര്‍ന്ന് 25,235.9 പോയിന്റിലാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്‌സില്‍ 82,000 പോയിന്റിന് മുകളിലാണ് വ്യാപാരം പുരോഗമിക്കുന്നത്. നിഫ്റ്റി കഴിഞ്ഞ 11 ദിവസമാണ് നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്.
17 വര്‍ഷത്തിനിടെ നിഫ്റ്റി ഇത്രയും ദിവസം നേട്ടം നിലനിര്‍ത്തുന്നത് ഇതാദ്യമായിട്ടാണ്. സെപ്റ്റംബറില്‍ യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കുമെന്ന പ്രഖ്യാപനം വിപണിക്ക് കരുത്തായി മാറി. ആഭ്യന്തര നിക്ഷേപകരില്‍ നിന്നും വന്‍തോതില്‍ വിപണിയിലേക്ക് പണമൊഴുകയതും ഓഹരി വിപണിയുടെ ഉയര്‍ച്ചക്കുള്ള കാരണമായി.
സ്‌പൈസ്‌ജെറ്റ് ഓഹരികളില്‍ നാല് ശതമാനം നഷ്ടം രേഖപ്പെടുത്തി.അതേസമയം, സ്വര്‍ണവില ഗ്രാമിന് 10 രൂപ കുറഞ്ഞു. ഗ്രാമിന്റെ വില 6705 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 53640 രൂപയായും കുറഞ്ഞനിലയിലാണ്.
"
https://www.facebook.com/Malayalivartha